വാഷിംഗ്ടൺ : കൊറോണ പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് സാമൂഹിക സഹായം നൽകുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ലോക ബാങ്ക് ഇന്ത്യക്ക് നൂറു കോടി ഡോളറിൻ്റെ സാമൂഹിക സുരക്ഷാ പാക്കേജ് അനുവദിച്ചു.
ഒരു ബില്യൺ ഡോളർ ‘ഇന്ത്യയുടെ കൊറോണ സോഷ്യൽ പ്രൊട്ടക്ഷൻ റെസ്പോൺസ് പ്രോഗ്രാം’ ലോകബാങ്ക് വെള്ളിയാഴ്ച അംഗീകരിച്ചു. കൊറോണ അടിയന്തിര പ്രതിരോധത്തിനും ആരോഗ്യ സംവിധാനങ്ങൾക്കുമായി ഇന്ത്യയ്ക്ക് മുമ്പ് അനുവദിച്ച ഒരു ബില്യൺ യുഎസ് ഡോളറിന് പുറമെ ബില്യൺ ഡോളർ സാമൂഹിക പരിരക്ഷണ പാക്കേജാണെന്നും ലോക ബാങ്ക് അറിയിച്ചു. മികച്ച സ്ക്രീനിംഗ്, കോൺടാക്റ്റ് ട്രെയ്‌സിംഗ്, ലബോറട്ടറി ഡയഗ്നോസ്റ്റിക്സ്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വാങ്ങൽ, പുതിയ ഇൻസുലേഷൻ വാർഡുകൾ സൃഷ്ടിക്കൽ എന്നിവയ്ക്ക് വേണ്ടി ആയിരുന്നു മുൻപ് നൽകിയ പാക്കേജ് ഉപയോജിച്ചത്.
ലോകബാങ്കിന്റെ ഇൗ സാമ്പത്തിക പിന്തുണ ഇന്ത്യയുടെ പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനയെ സഹായിക്കുമെന്ന് ലോക ബാങ്ക് കൺട്രി ഡയറക്ടർ (ഇന്ത്യ) ജുനൈദ് കമൽ അഹ്മദ് പറഞ്ഞു.
7500 കോടി ഡോളറിന്‍റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം. സാമൂഹിക സുക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്കായാണ് തുക വിനിയോഗിക്കേണ്ടത്.
കൊറോണ കാലത്ത് ആരോഗ്യ മേഖലയിലെ ഇടപെടലുകൾക്കായിരുന്നു ലോക ബാങ്കിന്‍റെ ആദ്യ പദ്ധതി. 7500 കോടി ഡോളറാണ് അതിനും ലോക ബാങ്ക് മാറ്റി വച്ചത്. സമാനമായ തുക ഏപ്രിൽ നാലിന് ഇന്ത്യക്ക് ലഭിച്ചിരുന്നു. പരിശോധന കിറ്റുകൾ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കാണ് ആ തുക വിനിയോഗിക്കേണ്ടത്. സാമൂഹിക സുരക്ഷക്ക് അനുവദിച്ച 100 കോടി ഡോളര്‍ സഹായത്തിന്‍റെ ഫലം നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്കുള്ള പദ്ധതികൾക്കാണ് വിനിയോഗിക്കേണ്ടത്.
മൂന്നാം ഘട്ടമെന്ന നിലയിൽ ചെറുകിട ഇടത്തരം മേഖലയെ സഹായിക്കുന്ന ഒരു പാക്കേജിന്‍റെ പ്രഖ്യാപനവും ലോക ബാങ്ക് നടത്തുമെന്നാണ് വിവരം