Home Covid-19 കുവെെറ്റില്‍ കൊറോണ ബാധിതർ 12860; മരണം 96 ആയി

കുവെെറ്റില്‍ കൊറോണ ബാധിതർ 12860; മരണം 96 ആയി

0

കുവൈറ്റ്: കുവെെറ്റില്‍ 885 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ കേസുകളുടെ ആകെ എണ്ണം 12860 ആയി. പുതിയ രോഗികളിൽ 184 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4310 ആയി. ഇന്ന് 8 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 96 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

പുതിയ രോഗികളിൽ 265 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 251 പേർക്കും അഹമ്മദിയിൽ നിന്നുള്ള 197 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 75 പേർക്കും ജഹറയിൽ നിന്നുള്ള 97 പേർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. പുതുതായി 189 പേർ കൂടി രോഗമുക്തി നേടി. രോ​ഗ മുക്തരായവരുടെ എണ്ണം ഇതോടെ 12860 ആയി. നിലവിൽ 9124 പേരാണ് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here