Home State വീണ്ടും ഓൺലൈൻ മദ്യം; ആപ് ട്രയൽ ഉടൻ; ബാർ മദ്യ വിൽപ്പനയ്ക്ക് അബ്‍കാരി ചട്ടഭേദഗതി; വിജ്ഞാപനമായി

വീണ്ടും ഓൺലൈൻ മദ്യം; ആപ് ട്രയൽ ഉടൻ; ബാർ മദ്യ വിൽപ്പനയ്ക്ക് അബ്‍കാരി ചട്ടഭേദഗതി; വിജ്ഞാപനമായി

0

തിരുവനന്തപുരം: ബാറുകള്‍ വഴി മദ്യം വിൽക്കുന്നതിനായി അബ്‍കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി. ബാറുകള്‍ വഴി പാഴ്സൽ മദ്യവിൽപ്പനക്ക് സർക്കാർ അനുമതി നൽകി. അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നുണ്ട്. ബാറുകള്‍ തുറന്ന് പ്രവർ‍ത്തിച്ചാൽ പാഴ്‍സല്‍ വിൽപ്പനക്ക് താല്‍പ്പര്യമില്ലെന്ന് ബാറുടമകള്‍ പറയുന്നു.

ലോക്ക് ഡൗണിന് ശേഷം ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കും. 18നോ 19 നോ മദ്യശാലകള്‍ തുറക്കാനാണ് നീക്കം.

അതേ സമയം ഓണ്‍ലൈൻ ടോക്കണ്‍ വഴി മദ്യവിൽപ്പനക്കായുള്ള ആപ്പ് തയ്യാറാക്കാനുള്ള കമ്പനിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ബെവ്ക്കോ അധികൃതർ അറിയിച്ചു. സ്റ്റാർട്ട് മിഷൻ കണ്ടെത്തിയ എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയുമായി ഇന്ന് ചർച്ച നടന്നു. കാര‍ാർ ഒപ്പിട്ടശേഷം ട്രയല്‍ റണ്‍ നടക്കും. 29 അപേക്ഷകളിൽ നിന്നാണ് ഒരു കമ്പനിയെ കണ്ടെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here