നീറ്റ്-യുജിസി പരീക്ഷകൾ ; മെയ് 31 വരെ സെന്ററുകളും വിവരങ്ങളും മാറ്റാം

ന്യൂഡെൽഹി: നീറ്റ്- യുജിസി പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് മെയ് 31 വരെ പരീക്ഷ സെന്ററുകളും വിദ്യാർഥികളുടെ വിവരങ്ങളും മാറ്റാം എന്ന് മാനവ വിഭവശേഷി മന്ത്രാലയം മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു.

കൊറോണ വ്യാപനം ഉണ്ടായതിനാൽ അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷകൾ വീണ്ടും അവലോകനം ചെയ്യുവാൻ അവസരം നൽകണമെന്നും അദ്ദേഹം നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ. ടി.എ. ) യോട്‌ ആവശ്യപെട്ടു. നഗരത്തിലെ സെന്ററുകളുടെ ലഭ്യതക്ക്‌ അനുസരിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ ഉളള അവസരം അനുവദിക്കാനും ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.