തിരുവനന്തപുരം: സംസ്ഥാനത്ത കൊറോണ രോഗികളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ ക്വാറന്റെൻ നിർദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പല സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പാലിക്കാത്തതുമായി ബന്ധപെട്ടു നിരവധി പരാതികൾ ഉയർന്നു വരുന്നുണ്ട്. ക്വാറന്റെൻ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ഇതിനോടകം 65 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 53 കേസുകൾ തിരുവനന്തപുരത്താണെന്നും കാസർകോട് നിന്നും 11, കോഴിക്കോട് നിന്നും ഒരു കേസുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നു മുഖ്യമന്ത്രി അറിയിച്ചു.
അതുകൊണ്ട് തന്നെ ഇനി മുതൽ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പോലീസുദ്യോഗസ്ഥർ ബൈക്കുകളിൽ പട്രോളിങ് നടത്തുകയും വിടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും.
സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നതിനാൽ എല്ലാവരും സ്വയമേ കരുതൽ വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.