Home Local News കേരള സര്‍വ്വകലാശാലാ 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റി; 26 മുതല്‍; വീണ്ടും മാറ്റും

കേരള സര്‍വ്വകലാശാലാ 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റി; 26 മുതല്‍; വീണ്ടും മാറ്റും

0

തിരുവനന്തപുരം:‌ കേരള സര്‍വ്വകലാശാല ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തിയതി വീണ്ടും മാറ്റിയേക്കും. എന്നാല്‍ പൊതുഗതാഗതം തുടങ്ങുന്നതിൽ തീരുമാനമാകാതെ 21 മുതൽ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചതിനെതിരെ വിദ്യാർത്ഥികൾ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു.

വൈസ് ചാൻസലർ, കോളേജ് പ്രിൻസിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്ക് ഡൗൺ മൂലം നിർത്തിവയ്ക്കേണ്ടി വന്ന പരീക്ഷകൾ 21 മുതൽ പുരനരാംഭിക്കാനുള്ള തീരുമാനം നേരത്തെ എടുത്തത്. പഠിക്കുന്ന കോളേജിലേക്ക് എത്താനാകാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി സബ്സെന്‍ററുകള്‍ ഒരുക്കാനും തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായിരുന്നു സബ്സെന്‍ററുകള്‍ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here