മടങ്ങിയെത്തുന്നവരെ പൂൾ ടെസ്റ്റിംഗ് നടത്താൻ കേന്ദ്ര നിർദേശം

ന്യൂഡെൽഹി: വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെടുത്തുന്നവരടക്കം തെരഞ്ഞെടുക്കപ്പെടുന്നവരെ പൂൾ ടെസ്റ്റിംഗ് നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. പുതുക്കിയ നിർദ്ദേശപ്രകാരം കുടിയേറ്റ തൊഴിലാളികൾ, അന്തർ ദേശിയ യാത്രക്കാർ, ഹോട്ടലുകളിൽ ഒറ്റപ്പെട്ടവർ, ഗ്രീൻ സോൺ സോണുകൾ താമസിക്കുന്നവരുടെ റാൻഡം സാമ്പിളുകൾ എന്നിവരുടെ പൂൾ ടെസ്റ്റിംഗ് നടത്തും.

25 സാമ്പിളുകളുടെ പൂൾ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) രീതി ഉപയോഗിച്ച് കൊറോണയ്ക്ക് കാരണമാകുന്ന വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തും. പൂൾ പരിശോധനയിൽ, രണ്ട് മുതൽ അഞ്ച് വരെ ആളുകളിൽ നിന്ന് തൊണ്ട അല്ലെങ്കിൽ മൂക്കിലെ സ്രവം ഒരുമിച്ച് ചേർത്ത് ഒരൊറ്റ യൂണിറ്റായി പരിശോധിക്കുകയാണ് ചെയ്യുന്നത്.

പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചാൽ ഓരോ വ്യക്തിയുടെയും സ്രവം പ്രത്യേകം പരിശോധിക്കും.
പൂൾ ടെസ്റ്റിംഗ് നടത്താനുള്ള ഉത്തരവാദിത്തം അതത് സംസ്ഥാന സർക്കാരുകൾക്ക് ആണ് നൽകിയിരിക്കുന്നത്.