ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങണമെന്ന ആഹ്വാനത്തിന് പിന്നാലെ പുതിയ ഇ കോമേഴ്‌സ് ബിസിനസ് പദ്ധതി പ്രഖ്യാപിച്ച് ബാബ രാംദേവിന്‍റെ പതഞ്ജലി. ആമസോണും ഫ്ളിപ്കാര്‍ട്ടും പോലുള്ള വന്‍ കമ്പനികള്‍ക്കു ബദലായി സ്വദേശി ഇ-കൊമേഴ്‌സ് വിപണിക്കു തുടക്കമിടുകയാണ് പതഞ്ജലി.
പതഞ്ജലി ആയുർവേദ് രാജ്യത്ത് നിർമ്മിക്കുന്ന ആയുർവേദ ഉത്പന്നങ്ങൾ വിറ്റഴിക്കാനായിയാണ് പുതിയ വെബ്സൈറ്റ് ഇവർ ആരംഭിക്കുന്നത്. ഓര്‍ഡര്‍ മി എന്ന് പേരിട്ടിരിക്കുന്ന ഇ കൊമേഴ്‌സ് സൈറ്റിലൂടെ ആളുകൾക്ക് ഉത്പന്നങ്ങൾ ഓര്‍ഡര്‍ ചെയ്യാനാകുമെന്നും മണിക്കൂറുകള്‍ക്കകം ഇവ സൗജന്യമായി വീടുകളിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പതഞ്ജലിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനിയായ ന്യൂഡല്‍ഹിയിലെ ഭരുവ സൊല്യൂഷന്‍സ് ആണ് ഓണ്‍ലൈന്‍ റീട്ടെയിലിനായുള്ള പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
എന്നാൽ ഈ ഇ-കൊമേഴ്‌സ് സംവിധാനം ഏതൊക്കെ നഗരങ്ങളിലാണ് ഉണ്ടാകുന്നത് എന്ന് വ്യക്തമക്കിട്ടില്ല.
പ്രാദേശിക ഉല്‍പന്നങ്ങള്‍ അംഗീകരിക്കാനും വാങ്ങാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ആചാര്യ ബാല്‍കൃഷ്ണന്‍ അറിയിച്ചു.
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക പ്രോല്‍സാഹനം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി ബാല്‍കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ പതഞ്ജലിയിലെ 1,500 ഡോക്ടര്‍മാരില്‍ നിന്ന് മുഴുവന്‍ സമയത്തും സൗജന്യ വൈദ്യോപദേശവും യോഗ പാഠവും ഈ വെബ് സൈറ്റ് വഴിയുണ്ടാകും.
പ്രധാനമന്ത്രിയുടെ സ്വയം പര്യാപ്ത ഇന്ത്യ പ്രഖ്യാപനത്തിൽ വെറും 48 മണിക്കൂർ മാത്രം പിന്നിടുമ്പോഴേക്കുമാണ് ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ് രാജ്യത്ത് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാനായി പുതിയ വെബ്സൈറ്റ് ആരംഭിക്കാൻ ഒരുങ്ങുന്നത് എന്നതാണ് ഇതിൽ ശ്രദ്ധേയം.