ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു. മാന്നാര്‍ ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്പന്റെ ഭാര്യ ഓമന ( 65), മകന് സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് റോഡിന് സമീപത്തെ വൈദ്യുതി ലൈന്‍ പൊട്ടി വീണിരുന്നു. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ പിടിക്കാന്‍ മഞ്ജുവിന്റെ കുട്ടി ഓടിയപ്പോള്‍ കുട്ടിയെ രക്ഷിക്കുവാന്‍ ശ്രമിച്ചതാണ് ഇവര്‍. ഈ സമയം ഇരുവര്‍ക്കും ഷോക്കേറ്റു. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.