വയനാട്: രണ്ടു പോലീസുകാർക്ക് കൊറോണ സ്ഥിതീകരിച്ചതോടെ 24 പോലീസുകാര്‍ക്ക് ആരോഗ്യ വകുപ്പ് ക്വാറന്റൈന്‍ നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വയനാട് പോലീസ് സൂപ്രണ്ട് ആര്‍. എലങ്കോയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. രോഗം സ്ഥിതീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എങ്കിലും മുന്‍കരുതലിനായി പരിശോധനാ ഫലം വരുന്നതു വരെ താന്‍ വീട്ടില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. പൊതു ജനങ്ങള്‍ക്ക് സ്‌റ്റേഷനുള്ളില്‍ കയറാന്‍ അനുമതിയില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഹൈ റിസ്‌ക് മേഘലകളായ ചെക്ക്‌പോസ്റ്റ്, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ക്വാറന്റൈന്‍ സെന്ററുകള്‍ എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി.
കേരളത്തിലെ 41 കൊറോണ പോസിറ്റീവ് കേസുകളില്‍ 11 എണ്ണം വയനാട്ടിലാണ്. ഏപ്രില്‍ 25 മുതല്‍ മെയ് 9 വരെ ഇവിടെ രോഗമുക്തമായിരുന്നെങ്കിലും പുതിയതായി ഒരു ലോറി ഡ്രൈവര്‍ക്കു രോഗം സ്ഥിതീകരിച്ചതോടെ രണ്ടാം ഘട്ട രോഗബാധ ജില്ലയില്‍ രൂക്ഷമായി.