തിരുവനന്തപുരം : ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രി ഇ പി ജയരാജന്. കൊറോണ ആര്‍ക്കും പിടിപെടാം. എംപിയും എംഎല്‍എയുമായാല്‍ രോഗം വരാതിരിക്കില്ലെന്നും മന്ത്രി പരിഹസിച്ചു. വാളയാറില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരത്തെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഏറ്റവും ഫലപ്രദമായ നിലയിൽ പ്രതിരോധ പ്രവർത്തനം നടത്തുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളോട് എല്ലാവരും സഹകരിക്കണം. നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പരിശോധരീതികൾ ആരും തെറ്റിക്കരുത്. ജനസേവനം എന്നത് രോഗ്യവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കലാണ്. ബഹളം വയ്ക്കൽ അല്ല. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാനാഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ തർക്കത്തിനില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. മദ്യഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് വിർച്വൽ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി