കേന്ദ്രം കൂടുതൽ നോട്ടുകൾ അച്ചടിച്ചിറക്കും; സ്വർണ്ണവും വിദേശനാണ്യ ശേഖരവും പ്രയോജനപ്പെടുത്തും

ന്യൂഡൽഹി: കൂടുതൽ കറൻസി അച്ചടിക്കാൻ ഗാർഹിക സ്വർണ്ണവും വിദേശനാണ്യ ശേഖരവും പ്രയോജനപ്പെടുത്താൻ സർക്കാർ നീങ്ങുന്നു. കൊറോണ മഹാമാരിയോടൊപ്പം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുവാൻ വേണ്ടിയാണ്
വീടുകളിലുള്ള സ്വർണവും വിദേശ നാണ്യശേഖരവും പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.

ഗാർഹിക സ്വർണവും വിദേശ കരുതൽശേഖരവും ഈടായി ഉപയോഗിച്ച് കൂടുതൽ നോട്ടുകൾ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് നിർദ്ദിഷ്ട ചെലവുകൾക്ക് ധനസഹായം നൽകുന്നതും ഉൾപ്പെടെ നിരവധി വികസന നടപടികളിലാണ് സർക്കാർ കൈകൊള്ളുന്നതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകൾ വഴിയാകും വീടുകളിൽനിന്ന് സ്വർണം ശേഖരിക്കുകയെന്നും അറിയുന്നു.
25,000 ടൺ സ്വർണം രാജ്യത്തെ വീടുകളിൽ ശേഖരമായുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ. ബിസിനസ് സ്റ്റാന്റേഡാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.