Home National ഇന്ത്യയിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ വലിയ കുറവ് ; 45 ശതമാനത്തിൻ്റെ വ്യത്യാസം

ഇന്ത്യയിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ വലിയ കുറവ് ; 45 ശതമാനത്തിൻ്റെ വ്യത്യാസം

0

ന്യൂഡെൽഹി : രാജ്യത്ത് അന്തരീക്ഷ വായുവിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ വലിയ കുറവ്. 2020 ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ അന്തരീക്ഷവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ കാര്യമായ കുറവ് വന്നതായി റിപ്പോർട്ട്‌. 70 വർഷത്തിനിടെ ഇതാദ്യമായാണ് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ ഇത്രെയും കുറഞ്ഞു കാണപെടുന്നതെന്നു ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ലോക്ക്ഡൗൺ മൂലം രാജ്യത്തെ സാമ്പത്തിക പ്രക്രിയകളിലുണ്ടായ കുറവും പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉത്പാദനത്തിലുണ്ടായ വർധനവും ഇതിന് പിന്നിലെന്നാണ് നിഗമനം.

മാർച്ചിൽ 15 ശതമാനവും ഏപ്രിലിൽ 30 ശതമാനവും കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറഞ്ഞതായാണ് പഠനങ്ങളിൽ പറയുന്നത്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ(CREA)നടത്തിയ പഠനമാണ് ഇന്ത്യയിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറഞ്ഞതായി കണ്ടെത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2019-20 സാമ്പത്തിക വർഷത്തിൽ സിഒ 2 ഉത്ഭവം 30 ദശലക്ഷം ടൺ കുറഞ്ഞു. സിഒ 2 മലിനീകരണത്തിന്റെ മുന്നിൽ നിൽക്കുന്നത് വൈദ്യുതി, ഗതാഗത മേഖലകളാണ്.

കൽക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം മാർച്ചിൽ 15 ശതമാനവും ഏപ്രിൽ ആദ്യ മൂന്ന് ആഴ്ചകളിൽ 31 ശതമാനവും കുറഞ്ഞിരുന്നു. ഇതുമൂലം മാർച്ച് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ CO2 ഉത്ഭവം 30 മില്യൺ ടൺ (MtCO2, 1.4%) കുറഞ്ഞുവെന്ന് ഞങ്ങൾ കണക്കാക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉത്പാദനത്തിലുണ്ടായ വർധനവ് ഇന്ത്യയിൽ വ്യവസായമേഖലയിൽ കാർബൺ ഡൈ ഓക്സൈഡ് ഉത്പാദനം കുറച്ചു. 

എന്നിരുന്നാലും, രാജ്യം പതുക്കെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറ്റുമ്പോൾ വ്യാവസായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനാൽ ഈ ഇടിവ് കൂടുതൽ കാലം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും
സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here