Home Local News മുന്‍ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മുന്‍ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

0

തൃശ്ശൂ‍ര്‍: മുന്‍ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുളങ്കുന്നതുകാവ് സ്വദേശി അനില്‍ കുമാര്‍ ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്‌സിനെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അനില്‍ കുമാര്‍. ഏറെ നാളായി അനില്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ യുവതി ഇയാളെ വിട്ടു പോയി. ഇതില്‍ കുപിതനായ അനില്‍ യുവതിയുടെ ചിത്രങ്ങള്‍ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here