ആദിവാസികളെ ക്വാറൻ്റയിന് റിസോർട്ടിൽ കയറ്റിയില്ല; ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്യാൻ നിർദേശം

വയനാട്: വയനാട്ടിലെ ആദിവാസികൾക്ക് ക്വാറൻ്റയിൻ സൗകര്യം നൽകില്ലെന്ന് ശഠിച്ച ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്യാൻ നിർദേശം. ജനറൽ കാറ്റഗറി ആളുകൾക്ക് സൗകര്യം ഒരുക്കണമെന്ന് പറഞ്ഞാണ് റിസോർട്ട് അധികൃതർ ആദിവാസികൾക്ക് അവസരം നിഷേധിച്ചത്. വയനാട് വൈത്തിരി പത്താം മൈൽ സിൽവർ വുഡ്സ് റിസോർട്ട് ഉടമകളാണ് ആദിവാസികൾക്ക് ക്വാറന്റൈൻ സൗകര്യം നൽകില്ലെന്ന് നിലപാടെടുത്തത്. തുടർന്ന് റിസോർട്ട് ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്ത് റിസോർട്ട് ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

റിസോർട്ട് ഉടമകളുടെ തീരുമാനത്തെ തുടർന്ന് കുടകിൽ നിന്ന് വന്ന 18 പേരെ റിസോർട്ടിലേക്ക് കയറ്റിയില്ല. രാവിലെ മുതൽ ഈ ആദിവാസികൾ ക്വാറന്റൈൻ സൗകര്യം ലഭിക്കാതെ പുറത്തു കാത്തു നിൽക്കുകയായിരുന്നു.