കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ച് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ 51 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ സിറ്റി പോലീസ് കേസെടുത്തു. കയര്‍, കശുവണ്ടി, കൈത്തറി, ഫിഷറീസ്, കാര്‍ഷിക മേഘലകളിലെ തൊഴിലാളികളുടെ ലോക്ക് ഡൗണ്‍ കാലത്തെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഹില്‍പാലസ്, തൃക്കാക്കര, സെന്‍ട്രല്‍, പള്ളുരുത്തി, ചേരാനെല്ലൂര്‍ ഉള്‍പ്പെടുന്ന കൊച്ചി കമ്മീഷണറേറ്റിന്റെ കീഴിലുള്ള പോലീസ് സ്‌റ്റേഷനുകളിലാണ് ഇവർക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ നേടുവാനായി ജില്ലയിലുടനീളം 128 പ്രദേശങ്ങളിലായാണ് കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി പറഞ്ഞു.
ലോക്ക് ഡൗണ്‍ ലംഘനത്തിന് ഇന്നലെ 30 കേസുകളിലായി 60 പേര്‍ക്കെതിരേയാണ് കൊച്ചി സിറ്റി പോലീസ് കേസു രജിസ്റ്റര്‍ ചെയ്തത്. 12 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് 110 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എര്‍ണാകുളം റൂറല്‍ എരിയയില്‍ 56 കേസുകളിലായി 119 പേരെയാണ് അറസ്റ്റ് ചെയ്തത്. 23 വാഹനങ്ങള്‍ ഇവിടെ പിടിച്ചെടുത്തു.