ന്യൂഡൽഹി: ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന് പദ്ധതിയുടെ വിശദാംശങ്ങൾ വെളിപെടുത്തുകയായിരുന്നു മന്ത്രി. ചെറുകിട വ്യവസായ
വായ്പാ കാലാവധി നാലു വർഷമാക്കും. ഈട് ആവശ്യമില്ല. ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകും.100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന് പ്രഖ്യാപിച്ചതെന്ന് നിര്‍മലാ സീതാരാമന് പറഞ്ഞു.
45 ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭിക്കും. ഒക്ടോബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം. 41 കോടി ജനങ്ങൾക്കായി ഇതുവരെ 52,606 കോടി രൂപ നൽകി. സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം പരിഷ്കരിച്ചു. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി.
തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം. ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട എന്ന വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം എന്ന വിഭാഗത്തിലും പെടും.
‘സ്വയം ആശ്രിതം’ എന്നാണു ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ഥമെന്നും നിര്‍മല പറഞ്ഞു. സ്വയംപര്യാപ്തമായ ഇന്ത്യ എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട രാജ്യമെന്ന അർഥമില്ല.
ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ വിശദീകരിക്കാനായി നിർമ്മലാ സീതാരാമനൊപ്പം കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂറും, കേന്ദ്രധനകാര്യസെക്രട്ടറിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഏഴ് മേഖലകളിൽ നടത്തിയ ചർച്ചക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞ അഞ്ച് തൂണുകളെ മുൻനിർത്തിയാണ് ആത്മനിർഭർ ഭാരതെന്ന പാക്കേജ് രൂപീകരിച്ചത്. ജൻധൻ യോജന, ആവാസ് യോജന, ഉജ്ജ്വല യോജന , സ്വഛഭ്രത്, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ വലിയ വിജയമായിരുന്നു. 2014 മുതൽ 2019 വരെ മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ചു. ജി എസ് ടി നിയമം രാജ്യത്ത് വലിയ മാററങ്ങൾ ഉണ്ടാക്കി. ഈ നേട്ടങ്ങളെല്ലാം ഓർത്ത് മാത്രമേ ആത്മ നിർഭർ ഭാരതിനെ കുറിച്ച് പറയാനാകൂ നിർമലാ സീതാരാമൻ വ്യക്തമാക്കി.