ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ ബാധിച്ച് മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. സ്‌കോട്ട്‌ലാന്റിലെ ബിഷപ്പ് ഓക്ക്‌ലന്‍ഡിലെ സ്‌റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററില്‍ ജനറല്‍ പ്രാക്ടീഷ്ണര്‍ ഡോ. പൂര്‍ണിമ നായര്‍ (56)ആണ് മരിച്ചത്. ബ്രിട്ടനില്‍ കൊറോണ ബാധിച്ച് മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഡോ.പൂര്‍ണിമ.
സ്‌റ്റോക്ക്ടണ്‍ ഓണ്‍ ടീസിലെ ആശുപത്രിയില്‍ ഒരാഴ്ച്ചയായി വെന്റിലേറ്ററിലായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയായ ഇവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ താമസമാക്കിയതാണ്. ഡെല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഡോക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു പഠനം. ഭര്‍ത്താവ് ശ്ലോക് ബാലുപുരി സന്ദര്‍ലാന്റ് റോയല്‍ ആശുപത്രിയില്‍ സര്‍ജനാണ് .
കൊറോണ ബാധിച്ച് ഡോ.പൂര്‍ണിമ ഉള്‍പ്പെടെ പത്ത് ആരോഗ്യ പ്രവര്‍ത്തകരാണ് ഇവിടെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 627 മരണങ്ങളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.