ചെന്നൈയില്‍ നിന്ന് വയനാട്ടിലെത്തിയ ട്രക്ക് ഡ്രൈവർ; പത്തുപേര്‍ക്ക് കൊറോണ പകര്‍ന്നു

തിരുവനന്തപുരം: ചെന്നൈയില്‍ നിന്ന് വയനാട്ടിലെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്ന് കൊറോണ പകര്‍ന്നത് പത്തുപേര്‍ക്ക്. ഇന്ന് നാലുപേര്‍ക്ക് ഇദ്ദേഹവമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. രണ്ടുപേര്‍ വയനാട് ജില്ലക്കാരാണ്.

സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്