കൊറോണ ബാധിച്ച്‌ കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു

കുവൈറ്റ്: കൊറോണ ബാധിച്ച്‌ വീണ്ടും മലയാളി മരിച്ചു. ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പയ്യന്നൂർ കവ്വായിലെ അക്കാളത്ത് അബ്ദു റഹീമിൻ്റ മകൻ ഗഫൂർ (32 ) ആണ് മരിച്ചത്.

കൊറോണ ബാധിച്ച്‌ 4 ദിവസമായി ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഫർവ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഗഫൂർ. അമ്മ: ഫാത്തിമ
ഭാര്യ:ഉമ്മു ഐകെൻ , മകൻ: ഹാനി ഗഫൂർ.