Home National അഹമ്മദാബാദിൽ നിന്നും ബസിൽ കർണാടകത്തിൽ എത്തിയ 33 പേർക്ക് വൈറസ് ബാധ

അഹമ്മദാബാദിൽ നിന്നും ബസിൽ കർണാടകത്തിൽ എത്തിയ 33 പേർക്ക് വൈറസ് ബാധ

0

അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്നും പ്രത്യേക ബസുകളിൽ കർണാടകയിൽ എത്തിയ 33 യാത്രക്കാർക്കും കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു ഡ്രൈവർമാരും ഒരു കണ്ടക്ടറും ഉൾപെടുന്നു. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയ ഇവർ മെയ് 7 ന്‌ യാത്ര തിരിച്ച് 9 നാണ് കർണാടകയിൽ എത്തിയത്. ശിവമോഗ ജില്ലാ ഭരണകൂടം മടേക് ചെലുരു ചെക്ക് പോസ്റ്റിലാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സാമ്പിളുകൾ പരിശോധിച്ചത്.

അഹമ്മദാബാദിൽ നിന്നും ബൽഗോട്ടിലേക് പോയ മറ്റു 28 യാത്രക്കാരിൽ 12 പേർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ക്യാപ്റ്റൻ കെ രാജേന്ദ്രൻ പറഞ്ഞു. ഇത് വരെ ഗ്രീൻ സോൺ മേഖലയിൽ ആയിരുന്ന യാഡ് ഗിറിൽ രണ്ടു പുതിയ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. രണ്ടു പേരും അഹമ്മദാബാദിൽ നിന്നും വന്നവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here