Home Covid-19 കണ്ണൂർ, മലപ്പുറം ജില്ലകളിൽ രണ്ട് പോലീസുകാർക്ക് കൊറോണ

കണ്ണൂർ, മലപ്പുറം ജില്ലകളിൽ രണ്ട് പോലീസുകാർക്ക് കൊറോണ

0

വയനാട് : സംസ്ഥാനത്തെ രണ്ട് പോലീസുകാർക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള പൊലീസുകാർക്കാണ് രോഗം ബാധിച്ചത്. ഇവർ വയനാട് ജില്ലയിൽ ഡ്യൂട്ടി ചെയ്ത വരികയായിരുന്നു.

വയനാട് ജില്ലയിലെ മാനന്തവാടി സ്റ്റേഷനിലായിരുന്നു ഡ്യുട്ടി.
പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും ഇപ്പോൾ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലിരുന്ന മുഴുവന്‍ ആളുകളുടെയും സ്രവം പരിശോധനക്ക് വിധേയമാക്കുമെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിലൂടെയാണ് പോലീസുകാർക്ക് രോഗം ബാധിച്ചത്.
ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്. 

ഗ്രീൻ സോണായിരുന്ന വയനാട്ടിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചത് ചെന്നൈയിൽനിന്ന് തിരിച്ചെത്തിയ ഈ ട്രക്ക് ഡ്രൈവറിലൂടെയായിരുന്നു. ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ വയനാട് ഗ്രീൻ സോണിൽനിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here