ന്യൂഡൽഹി: സംസ്ഥാനത്തെ റവന്യു കമ്മി പരിഹരിക്കുന്നതിന് കേരളത്തിന് 1276.91 കോടി രൂപ ധനസഹായം അനുവദിച്ച് ധനകാര്യ മന്ത്രാലയം.
15-ാം ധനകാര്യ കമ്മീഷനാണ് ഓരോ സംസ്ഥാനത്തിന്റെയും നികുതി വിഹിതം കണക്കാക്കുന്നത്. 2020–21ലെ റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് മൊത്തം 15,323 കോടി രൂപ നൽകണമെന്നാണു കമ്മിഷൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തത്.