Home National പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

0

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

നിയന്ത്രണങ്ങളിലെ ഇളവുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൊറോണ വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക മേഖലയിലെ ഇളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പിന്‍വലിക്കരുതെന്ന് ആറു സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കൂടുതല്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമോ എന്നതും സംസ്ഥാനങ്ങള്‍ ഉറ്റുനോക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here