കുളിക്കടവിൽ പെൺകുട്ടികളുടെ ചിത്രമെടുത്ത് സിപിഎം പ്രവർത്തകർ: ചോ​ദ്യം ചെ​യ്ത അച്ഛന്റെ പ​ല്ല് അ​ടി​ച്ചു കൊ​ഴി​ച്ചു

വയനാട്: കുളിക്കടവിലെത്തിയ മ​ക​ളെ​യും കൂ​ട്ടു​കാ​രി​യെ​യും അ​പ​മാ​നി​ച്ച​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്രൂ​ര​മ​ര്‍​ദ​നം. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി മു​തി​രേ​രി​യി​ൽ ഇക്കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യു​ടെ​യും കൂ​ട്ടു​കാ​രി​യു​ടെ​യും ചി​ത്രം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ഇ​വ​രെ കമന്‍റടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ചോ​ദി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും പ​ല്ല് അ​ടി​ച്ചു കൊ​ഴി​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത ഇ​ട​പെ​ട​ല്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. സംഭവം നടന്നതിന്‍റെ പിറ്റേന്ന് പൊലീസെത്തി മൊഴിയെടുത്തു. വീണ്ടും ഒരുദിവസത്തിന് ശേഷമാണ് പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.

അതേസമയം പരിക്കേറ്റ പെൺകുട്ടിയുടെ അച്ഛനെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലോക്ക് ഡൗണായതിനാല്‍ വീട്ടില്‍ വിശ്രമിക്കാനായിരുന്നു നിർദേശം. അഞ്ച് പേർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നും പ്രതികൾക്കായി തിരച്ചില്‍ തുടരുന്നെന്നും മാനന്തവാടി പൊലീസ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.