ലണ്ടന്‍: കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണങ്ങൾ വിജയിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. നൂറു കണക്കിന് മില്യണ്‍ പൗണ്ട് ചെലവഴിച്ച് സര്‍ക്കാര്‍ നടത്തിയ കൊറോണ വാക്സിന് പരീക്ഷണങ്ങള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു.
കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ബ്രിട്ടന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുന്ന് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ശ്രദ്ധേയമായ ഈ വാക്സിന് പരീക്ഷണങ്ങള്‍ നടക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വാക്സിന് വന്‍ തോതില്‍ നിര്‍മ്മിക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പദ്ധതി. മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും മരുന്ന് പരീക്ഷണം വിജയിക്കുമെന്ന് ഉറപ്പു പറയാനാവില്ലെന്ന് സര്‍ക്കാരിന്റെ ചീഫ് സയന്റിഫിക് ഓഫീസര്‍ സര് പാട്രിക് വാലന്‍സും ആവര്‍ത്തിച്ചു.