Home National റോഡ് മാര്‍ഗം 33,000 പേർ കേരളത്തിൽ തിരിച്ചെത്തി

റോഡ് മാര്‍ഗം 33,000 പേർ കേരളത്തിൽ തിരിച്ചെത്തി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 33,000 ല്‍ അധികം പേര്‍ റോഡ് മാര്‍ഗം തിരിച്ചെത്തി. ഇതില്‍ 19,000 പേര്‍ റെഡ് സോണില്‍ നിന്നു എത്തിയവരാണ്. 1,33,000 പേര്‍ പാസിനായി അപേക്ഷിച്ചു. അതില്‍ 72,800 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നെത്തിയവരാണ്.

89,950 പാസുകളാണ് ഇതുവരെ നല്‍കിയത്. അതില്‍ 45,157 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. സ്‌പെഷല്‍ ട്രെയിനില്‍ എത്തുന്നവരെ സുരക്ഷാ പരിശോധനയുടെ ചുമതല ഡിഐജി എ അക്ബറിനാണ്. എല്ലാ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചുട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here