Home National ഡെൽഹിയിൽ നിന്ന് മലയാളികളുമായി സ്പെഷൽ ട്രെയിൻ 15 ന് ; കൂടുതൽ ട്രെയിനുകൾ പരിഗണനയിൽ

ഡെൽഹിയിൽ നിന്ന് മലയാളികളുമായി സ്പെഷൽ ട്രെയിൻ 15 ന് ; കൂടുതൽ ട്രെയിനുകൾ പരിഗണനയിൽ

0

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ മേയ് 15 വെള്ളിയാഴ്ച പ്രത്യേക തീവണ്ടി സർവീസ് നടത്തും. മേയ് 17 വരെ 40 പ്രത്യേക തീവണ്ടികള്‍ ഓടിക്കാനാണ് തീരുമാനം.ഇതില്‍ കേരളത്തിലേക്കുള്ള തീവണ്ടി 15-ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് രൂപരേഖ നല്‍കി. വേണ്ടിവന്നാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ട്.

വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. സംസ്ഥാനങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് തീവണ്ടിയിൽ ഉള്‍പ്പെടുത്തേണ്ട യാത്രക്കരുടെ പട്ടിക തയ്യാറാക്കും.

ലോക്ഡൗൺ മൂലം ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനക്കാരെ സ്വദേശത്തെത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here