Home Local News ഷാഫി പറമ്പിലിന് കൊറോണ ; വ്യാജപ്രചാരണം നടത്തിയ ആൾക്ക് എതിരെ കേസ്

ഷാഫി പറമ്പിലിന് കൊറോണ ; വ്യാജപ്രചാരണം നടത്തിയ ആൾക്ക് എതിരെ കേസ്

0

തൃശൂർ: ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് കൊറോണ ആണെന്ന് വ്യാജ പ്രചാരണം നടത്തിയ ആൾക്ക് എതിരെ കേസ്. യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഗുരുവായൂർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ സോമരാജ് സി ടിക്കെതിരെയാണ് തൃശൂർ സിറ്റി പൊലീസ് കേസെടുത്തത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ വ്യാജ പ്രചാരണം നടത്തിയത്. വാളയാർ ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയ മലയാളികളെ ഷാഫി പറമ്പിലും കോൺഗ്രസ് സംഘവും സന്ദർശിച്ചിരുന്നു. ഇവരെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ടാണ് സന്ദർശനം നടത്തിയത്. ഇതിന് പിന്നാലെയാണ് സോമരാജ് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here