Home Covid-19 സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും വിദേശത്തു നിന്നെത്തിയവര്‍

സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും വിദേശത്തു നിന്നെത്തിയവര്‍

0

കൊച്ചി: സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ കൊറോണ ചികിത്സയില്‍ കഴിയുന്ന 16 പേർ വിദേശത്ത് നിന്നെത്തിയവർ. ഇതുവരെ വിദേശത്ത് നിന്നെത്തിയത് 1307 പേരാണ്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ സെന്ററുകളിലും ക്വാറന്റൈനിലാണ്. 229 പേര്‍ ഗര്‍ഭിണികളാണ്.

27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മലപ്പുറത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് കുവൈറ്റിൽ നിന്നെത്തിയ ആള്‍ക്കാണ്. സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here