Home Local News വീട്ടീല്‍ ക്വാറന്റൈനില്‍ പോകാന്‍ അനുവദിക്കണമെന്ന് കൂടത്തായി ജോളി

വീട്ടീല്‍ ക്വാറന്റൈനില്‍ പോകാന്‍ അനുവദിക്കണമെന്ന് കൂടത്തായി ജോളി

0

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജോളി അപേക്ഷ നല്‍കിയത്.

വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്നാണ് ആവശ്യം.
വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ താല്‍പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് കഴിഞ്ഞദിവസം ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജോളി ജയില്‍ അധികൃതര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here