Home State കനത്ത മഴയും ഇടിമിന്നലും; ജില്ലകളിൽ ജാഗ്രതാ നിർദേശം

കനത്ത മഴയും ഇടിമിന്നലും; ജില്ലകളിൽ ജാഗ്രതാ നിർദേശം

0

തിരുവനന്തപുരം: വേനല്‍മഴയോടനുബന്ധിച്ച് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യാന്‍ സാധ്യത ഉളളതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലത്തും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

വെളളിയാഴ്ച കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി എന്നി ജില്ലകളിലും യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീറ്റർ മുതല്‍ 115.5 മിമീറ്റർ വരെ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here