മദ്യശാലകള്‍ തുറന്നാൽ വീണ്ടും അധികാരത്തിൽ വരാമെന്ന് അണ്ണാ ഡിഎംകെ കരുതേണ്ട; രജനീകാന്തിൻ്റെ മുന്നറിയിപ്പ്

ചെന്നൈ : മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി നടന്‍ രജനികാന്ത്‌ രംഗത്ത്.

കൊറോണ മഹാമാരിയിൽ നാട് പകച്ച് നിൽക്കുന്ന ഈ സമയത്ത് മദ്യശാലകള്‍ തുറക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ വീണ്ടും അധികാരത്തിലെത്താമെന്ന അണ്ണാ ഡിഎംകെയുടെ സ്വപ്നം മറക്കുന്നതാകും നല്ലതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഖജനാവ് നിറക്കാൻ മറ്റ് മാർഗമാണ് സർക്കാർ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നു മദ്യശാലകൾ അടച്ചിടണമെന്നു
മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ മദ്യശാലകൾ വീണ്ടും തുറക്കണമെന്നാവിശ്യപെട്ടു കൊണ്ട് തമിഴ് നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തമിഴ് നാട് സർക്കാരിന്റെ ഈ നിലപാടിനെതിരെയാണ് രജനികാന്തി രംഗത്ത എത്തിയത്. തമിഴ്നാട് സർക്കാരിന്റെ ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാൽ സംസ്ഥാനത്ത് കൊറോണ കേസുകൾ വർധിക്കുന്നതിനിടെ മദ്യശാലകൾ തുറന്നതിനെതിരെ വലിയ പ്രതിഷേധം തമിഴ്നാട്ടിൽ
ഉയർന്നിരുന്നു. മദ്യശാലകള്‍ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കമൽഹാസനും ഡിഎംകെ നേതാവ് സ്റ്റാലിനും നേരത്തെ രംഗത്തെത്തിയിരുന്നു.