Home National ഖത്തറിൽ ഇറങ്ങാൻ അനുമതിയില്ല; ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി

ഖത്തറിൽ ഇറങ്ങാൻ അനുമതിയില്ല; ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി

0

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തിന് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കി. ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനമാണ് റദ്ദാക്കിയത്.

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് മൂന്നിനു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമാണിത്. പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here