Home National ജില്ലയ്ക്ക് പുറത്തു നിന്നും വരുന്നവർ ആര്; വിവരം നൽകിയാൽ സമ്മാനം; പോലീസിൻ്റെ പുതിയ സമീപനം

ജില്ലയ്ക്ക് പുറത്തു നിന്നും വരുന്നവർ ആര്; വിവരം നൽകിയാൽ സമ്മാനം; പോലീസിൻ്റെ പുതിയ സമീപനം

0

ഉജ്ജെയിന്‍: ജില്ലയ്ക്ക് പുറത്തു നിന്നും എത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ് അധികൃതര്‍. മധ്യപ്രദേശിലെ ഉജ്ജെയിന്‍ പൊലീസാണ്, ജില്ലയിലേക്ക് എത്തുന്ന മറുനാട്ടുകാരെ കണ്ടെത്താന്‍ പുതിയ മാര്‍ഗം തേടുന്നത്.

ഉജ്ജയിനിലേക്ക് കടന്ന പുറംജില്ലക്കാരെക്കുറിച്ച് വിവരം നല്‍കിയാല്‍ 500 രൂപ നല്‍കുമെന്നാണ് വാഗ്ദാനം നല്‍കിയിട്ടുള്ളത്. ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് എസ്പി മനോജ് കുമാര്‍ സിങ് അറിയിച്ചു. 500 രൂപയ്ക്ക് പുറമേ സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിക്കും.

ജില്ലയില്‍ 45 മരണങ്ങളും 237 കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം 62 കാരനും 43 വയസ്സുള്ള യുവാവും കൊറോണ ബാധിച്ച് മരിച്ചിരുന്നു.

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്ന് അനുവാദമില്ലാതെ എത്തുന്നവരെ കണ്ടെത്തുന്നതിനും വൈറസ് വ്യാപനം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എഎസ്പി രുപേഷ് ദ്വിവേദി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് ജില്ലാ കളക്ടറെയും എസ്പിയെയും സര്‍ക്കാര്‍ അടുത്തിടെ മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here