Home Local News കോതനെല്ലൂരിൽ അമ്മയും രണ്ടരവയസുള്ള കുഞ്ഞും തോട്ടിൽ മരിച്ച നിലയിൽ

കോതനെല്ലൂരിൽ അമ്മയും രണ്ടരവയസുള്ള കുഞ്ഞും തോട്ടിൽ മരിച്ച നിലയിൽ

0

കോട്ടയം: കോതനല്ലൂർ കുഴിയാഞ്ചൽ തോട്ടിൽ അമ്മയേയും രണ്ടരവയസുള്ള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. കോതനല്ലൂർ ചാമക്കാലായിൽ വലിയകുളത്തിൽ അനീഷിന്റെ ഭാര്യ ഒബി, മകൻ അദ്വൈത് എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ചകഴിഞ്ഞ് ഒബിയും മകനും തോട്ടിൽ കുളിക്കാനായി പോയിരുന്നു. ഒബിക്ക് നീന്തൽ വശമില്ലായിരുന്നു. ഉച്ചകഴിഞ്ഞ് തോട്ടിൽ ചൂണ്ടയിടാൻ വന്നവരാണ് മൃത​ദേഹങ്ങൾ പൊങ്ങികിടക്കുന്നത് കണ്ടത്. ആത്മഹത്യയാണോ അപകടമാണോ എന്ന് വിവരം ലഭിച്ചിട്ടില്ല. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here