Home National മാലദ്വീപിൽ നിന്നെത്തിയ തമിഴരുടെ മടക്കം; തമിഴ്നാട് സർക്കാർ ബസിൽ

മാലദ്വീപിൽ നിന്നെത്തിയ തമിഴരുടെ മടക്കം; തമിഴ്നാട് സർക്കാർ ബസിൽ

0

കൊച്ചി: മാലദ്വീപിൽ നിന്ന് ഐഎൻഎസ് ജലാശ്വയിൽ വന്ന തമിഴ്‌നാട്ടുകാരെ കൊണ്ടുപോകാൻ തമിഴ്‌നാട് സർക്കാർ ബസ് എത്തി. തമിഴ്നാട്ടിൽ നിന്നുള്ള 187 പേരാണ് ഇന്ന് കൊച്ചിയിൽ എത്തിയത്. ഏഴ് ബസാണ് തമിഴ്‌നാട് സർക്കാർ ഇവർക്കായി ഏർപ്പാടാക്കിയത്.

ഇന്ന് രാവിലെയാണ് കേരളമടക്കം 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 698 യാത്രക്കാരുമായി ഐഎൻഎസ് ജലാശ്വ കൊച്ചി തീരമണഞ്ഞത്. ഇവരിൽ 440 പേർ കേരളത്തിൽ നിന്നുള്ളവരാണ്.

അതേ സമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കൊച്ചിയിൽ തന്നെ ക്വാറന്റീൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇടക്കൊച്ചി പിഒസിയിലാണ് ക്വാറന്റീൻ സെന്റർ ഒരുക്കിയിരിക്കുന്നത്. 70 പേർക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചി മേയർ അറിയിച്ചു. കപ്പലിൽ എത്തിയ യാത്രക്കാരിൽ ഒരാൾക്ക് പനിയുള്ളതായി കണ്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here