മുംബൈ:മുസ്ലീം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പരിപാടി അവതരിപ്പിച്ചെന്നതിന് സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്കെതിരെ കേസെടുത്ത കേരളാ പോലീനിനെ വിമർശിച്ച് ചൗധരി തന്നെ രംഗത്ത എത്തി. ട്വിറ്ററിലൂടെയാണ് ചൗധരി വിമർശനം ഉന്നയിച്ചത്.
ജാമ്യമില്ലാ വകുപ്പുകളിൽ കേരള പോലീസ് തിനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിഎൻഎയിൽ സമീൻ ജിഹാദ് എന്ന വിഷയം ഉന്നയിച്ച് താൻ മുസ്‌ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നാണ് തന്റെ മേലിലുള്ള ആരോപണം. എന്നാൽ തനിക്കൊന്നും ചോദിക്കാൻ ഉണ്ട്. ഇന്ത്യയിൽ ജിഹാദിന്റെ പ്രശ്നം ഉന്നയിക്കുന്നത് കുറ്റകരമാണോ? നിങ്ങൾ ജിഹാദിന്റെ പേര് എടുത്താൽ നിങ്ങളെ ജയിലിലടക്കുമോ? എന്നാണ് ചൗധരി ട്വിറ്ററിൽ കുറിച്ചത്.
മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതിനായി മതത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ എഫ്‌ഐആർ ഫയൽ ചെയ്യുക എന്നത് ചില രാഷ്ട്രീയ പാർട്ടികളുടെ പുതിയ അടവാണിതെന്നും മതേതരത്വത്തിന്റെ പേരിൽ ദേശീയ ശബ്ദങ്ങളെ കബളിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇതിനെതിരെ ഇന്ത്യ ഐക്യപ്പെടണം, ഇത് സംഭവിക്കാൻ അനുവദിക്കരുതെന്നും ചൗധരി പറഞ്ഞു.
സീ ന്യൂസിൽ ചൗധരി അവതരിപ്പിച്ച ഒരു പരിപാടി
പ്രത്യേക മതവിഭാഗത്തിന് എതിരാണെന്നു ചൂണ്ടി കാണിച്ച
അഖിലേന്ത്യാ യൂത്ത് ഫെഡറേഷന്റെ (എ.ഐ.വൈ.എഫ്) സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ പി പി ഗവാസാണ് ചൗധരിക്കെതിരെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തത്.ഐ.പി.സി സെക്ഷൻ 295 എ വകുപ്പ് പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഒരു ഫ്ലോ ചാർട്ട് ഉപയോഗിച്ച വിവിധ തരം ‘ജിഹാദിനെ കുറിച്ച് വിവരിക്കുന്ന പരിപാടി മാർച്ച് 11ന് ചൗധരി ചാനലിൽ അവതരിപ്പിച്ചിരുന്നു. ഈ പരുപാടി പ്രത്യേക മതവിഭാഗത്തിന് എതിരാണെന്ന് ആരോപിച്ചാണ് ഗവാസ് പരാതി നൽകിയിരിക്കുന്നത്