Home National നരസിംഗ്പുറിൽ ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾ മരിച്ചു

നരസിംഗ്പുറിൽ ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾ മരിച്ചു

0

നരസിംഗ്പുർ: ഇതര സംസ്ഥന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞു അഞ്ചു തൊഴിലാളികൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.രണ്ടുപേരുടെ നില ഗുരുതരമാണ്. ഹൈദരാബാദിൽ നിന്നും നാട്ടിലേക്ക് പോകുന്ന വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽ പെട്ടത്.

മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മധ്യപ്രദേശിലെ നരസിങ്പുരിൽ ശനിയാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. മാ​ങ്ങാ​ക​യ​റ്റി​യ ട്ര​ക്കി​ലാ​ണ് ഇ​വ​ർ യാ​ത്ര ചെ​യ്ത​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക്
ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഇവർ ആകെ 20 പേർ ഉണ്ടായിരുന്നു. ഭോപ്പാലിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നരസിങ്പുരിൽ വെച്ചാണ് ട്രക്ക് മറിഞ്ഞത്.

കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയ 15 ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ ഇടിച്ചു മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here