Home National 17കാരിയെ വിവാഹം ചെയ്തു; പഞ്ചായത്ത് വൈസ് പ്രസിഡിന്‍റ് അറസ്റ്റിൽ

17കാരിയെ വിവാഹം ചെയ്തു; പഞ്ചായത്ത് വൈസ് പ്രസിഡിന്‍റ് അറസ്റ്റിൽ

0

ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ വിവാഹംചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ പൊലീസ് അറസ്റ്റുചെയ്തു. തൂത്തുക്കുടിയില്‍ തിരുച്ചെന്തൂരിനടുത്ത് ആശീര്‍വാദപുരം സ്വദേശിയായ സുന്ദര്‍രാജാണ് (38) പിടിയിലായത്. പെരികുളം ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം ലഭിച്ചത്.

ദരിദ്രകുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ അവരുടെ സാമ്പത്തിക നില മുതലെടുത്ത് സുന്ദര്‍രാജ് വിവാഹം ചെയ്തുവെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെൺകുട്ടിയെ തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തില്‍ സുന്ദര്‍രാജിനും മാതാപിതാക്കള്‍ക്കുമെതിരേ തിരുച്ചെന്തൂര്‍ വനിതാ പൊലീസ് ബാലവിവാഹ നിരോധനനിയമപ്രകാരം കേസെടുത്തു. സുന്ദര്‍രാജിനെ അറസ്റ്റ് ചെയ്തതിന് ശേഷം കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here