Home State കേരളത്തിൽ മദ്യവില കൂട്ടും; 10 മുതല്‍ 35 ശതമാനം വരെ നികുതി

കേരളത്തിൽ മദ്യവില കൂട്ടും; 10 മുതല്‍ 35 ശതമാനം വരെ നികുതി

0

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേരളത്തിലും മദ്യ വില കൂട്ടുന്നു. മദ്യത്തിന്റെ നികുതി 10 മുതല്‍ 35 ശതമാനംവരെ കൂട്ടാന്‍ നികുതിവകുപ്പ് ശുപാര്‍ശചെയ്തു.

ലോക്ക് ഡൗണ്‍ കഴിഞ്ഞ് മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതോടെ കൂടിയ നികുതിയും നിലവില്‍വരും. ഇതിനായി വില്‍പ്പനനികുതി (കെ.ജി.എസ്.ടി.) നിയമത്തില്‍ മാറ്റംവരുത്തി ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശുപാര്‍ശ. വര്‍ഷം പരമാവധി 600700 കോടിരൂപവരെ അധികവരുമാനമാണ് നികുതിവകുപ്പ് കണക്കാക്കുന്നത്.

കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും.

LEAVE A REPLY

Please enter your comment!
Please enter your name here