Home Local News ‌‌പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ കാമുകി അഴിയ്ക്കുള്ളിലാക്കി

‌‌പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ കാമുകി അഴിയ്ക്കുള്ളിലാക്കി

0

പാറശാല: പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ അഴിയ്ക്കുള്ളിലാക്കിയത് സ്വന്തം കാമുകി. പാറശാലയിലാണ് സംഭവം. ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവാണ് സമീപത്തെ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
തിരുവനന്തപുരം മണ്‍വിള കുളത്തൂര്‍ കിഴക്കന്‍കര മേലെ പുത്തന്‍വീട്ടില്‍ പ്രദീപാണ് (26) പോലീസിന്റെ പിടിയിലായത്.

ബന്ധുവീട്ടിലെത്തിയ യുവാവ് ഒരാഴ്ച മുമ്പ് പാലിയോട് വള്ളിച്ചിറയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കുളിസീന്‍ പകര്‍ത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി മൊബൈല്‍ കയ്യോടെ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മൊബൈലില്‍ കാമുകി വിളിച്ചത് ആളെ തിരിച്ചറിയാനിടയാക്കി.

തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക മുഖേന യുവാവ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും, വഴങ്ങാത്തതിനാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാള്‍ ബന്ധുവായ യുവതിയുമൊത്ത് ടാക്‌സിയില്‍ പാലിയോടെത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പൊലീസിലേല്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here