Home National മലയാളികളുമായി ആദ്യ ട്രെയിൻ ഡെല്‍ഹിയില്‍ നിന്ന്; മുംബൈ, ചെന്നൈ, ബെംഗളൂരു സർവീസുകളും ഉടൻ

മലയാളികളുമായി ആദ്യ ട്രെയിൻ ഡെല്‍ഹിയില്‍ നിന്ന്; മുംബൈ, ചെന്നൈ, ബെംഗളൂരു സർവീസുകളും ഉടൻ

0

തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രാഥമിക പരിഗണന. ട്രെയിന്‍ പുറപ്പെടുന്ന തീയതി ഉടൻ അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആലോചനയിലുണ്ടെന്നും ഉടന്‍ നടപടിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ഗണന ക്രമത്തിലുള്ളവരും സ്വന്തമായി വാഹനങ്ങളുള്ളവരുമാണ് നിലവില്‍ അതിര്‍ത്തി കടന്നു വരുന്നത്. മറ്റ് മാര്‍ഗങ്ങളില്ലാത്തവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി, മുംബൈ കേരള ഹൗസുകളിലും ചെന്നൈ, ബാംഗ്ലൂര്‍ നോര്‍ക്കാ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് കോള്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here