ന്യൂഡെൽഹി : ഇന്ത്യയിൽ കൊറോണ വൈറസ് പടർത്തിയതിനു ചൈനയിൽ നിന്നും 600 ബില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. തമിഴ്‌നാട്ടിലെ മധുരയിൽ താമസിക്കുന്ന കെ കെ രമേശാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ ധാരാളം ആളുകളെ കൊന്നൊടുക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്ത കൊറോണ വൈറസ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് ശക്തമായ തെളിവുകൾ ഉണ്ട്. അതുകൊണ്ട് ചൈനയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് കേന്ദ്ര സർക്കാർ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കണമെന്നാണ് രമേശ് ഹർജിയിൽ ആവിശ്യപെട്ടിരിക്കുന്നത്.
ഒരു പൗരന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നേരിട്ട് കേസ് ഫയൽ ചെയ്യാൻ കഴിയാത്തതിനാൽ താൻ സുപ്രീം കോടതിയെ സമീപിച്ചതെന്നും രമേശ് വ്യക്തമാക്കി.
ചൈന മനപൂർവ്വം ജൈവരാസായുധമായ കോറോണയെ സൃഷ്ടിച്ച് ലോകം മുഴുവനും വ്യാപിപ്പിക്കുകയും ധാരാളം ആളുകളെ കൊന്നൊടുക്കുകയും സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്തു. ലോകത്തിന്റെ തന്നെ സമ്പദ്‌വ്യവസ്ഥകളെ ദുർബലപ്പെടുത്തുന്നതിനുള്ള ജൈവശാസ്ത്രപരമായ യുദ്ധമാണിതെന്നതിന് തെളിവുകളുണ്ട്. എന്നാൽ ചൈന ലോകരാഷ്ട്രങ്ങൾ തന്നെ
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ സൃഷിടിക്കുയാണെന്നും ഹർജിയിൽ പറയുന്നു.
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന മനപൂർവ്വം ഇന്ത്യയ്‌ക്കെതിരെ ജൈവായുധമായി കൊറോണ സൃഷ്ടിച്ച്
ഇന്ത്യൻ ജനങ്ങളെ കൊല്ലുകയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്തുവെന്നും ഹർജിയിൽ പറയുന്നു.