ലോക്ക്ഡൗണിൽ വാടക ചോദിക്കുന്ന കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും

കണ്ണൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍. ഇതര സംസ്ഥാന തൊഴിലാളികളോട് കെട്ടിട ഉടമകള്‍ വാടക ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നപടി. കെട്ടിട ഉടമകള്‍ക്ക് എതിരെ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ലേബര്‍ ഓഫീസര്‍ വ്യക്തമാക്കി.

വാടക കെട്ടിടങ്ങളില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കി വിടുന്നത് അനുവദിക്കില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലോക്ക്ഡൗണിൽ വരുമാനം കൂടി നിലച്ചോടെ നെട്ടോട്ടമോടുകയാണ് അന്യസംസ്ഥാനതൊഴിലാളികൾ. ഈ സമയത്ത് അവരോട് വാടക ചോദിച്ച് ഇറക്കി വിടുന്നത് നീതികരിക്കാനിവില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.