ന്യൂഡൽഹി: കൊറോണ വൈറസ് പടരുമെന്ന ഭയത്താൽ ഡൽഹി ആശുപത്രികളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും വീടുകളിൽ പ്രവേശിപ്പിക്കാൻ റെസിഡൻഷ്യൽ അസോസിയേഷനുകൾ തടയുന്നു.
രാജ്യത്ത് ഉടനീളം കൊറോണ പടരുന്ന സാഹചര്യം കാണിക്കിലെടുത്തു ഡൽഹിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരായ താമസക്കാർ താൽക്കാലികമായി അവിടെ തന്നെ താമസസ്ഥലം കണ്ടെത്തണമെന്ന് ഗാസിയാബാദിലെ നീൽപദംകുഞ്ച് സൊസൈറ്റി അപ്പാർട്ട്മെന്റ് ഓണേഴ്സ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.
ഗാസിയാബാദിലെ ചീഫ് മെഡിക്കൽ ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് സൊസൈറ്റിയുടെ സർക്കുലർ ഇറക്കിയതെന്നും സൊസൈറ്റി ഭാരവാഹികൾ പറയുന്നു. കൊറോണ വൈറസ് പടരുന്നതിനാൽ ഡൽഹിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ മടങ്ങിവരരുതെന്ന് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ റെസിഡൻസ് അസോസിയേഷന്റെ ഈ നിലപാട് നീൽപദംകുഞ്ച് സൊസൈറ്റിയിൽ താമസിക്കുന്ന ഡോക്ടർമാർക്ക് ഏറെ ബുദ്ധിമുട്ടും അസ്വസ്തതയുമാണ് ഉണ്ടാക്കിയത്.
അതേസമയം ഡെൽഹിയിൽ താമസിക്കുന്ന ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും താമസത്തിനും യാത്രകൾക്കുമായി നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചു എയിംസ് റെസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. എന്നാൽ റെസിഡൻസ് വെൽഫേർ അസോസിയേഷന് തിരിച്ചു വരുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവത്തകരെയും തടയുവാൻ അധികാരം ഇല്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.