ബംഗളൂരു: മദ്യത്തിനു വില കൂട്ടിയതോടെ കര്‍ണാടകയിലെ മദ്യ വില്‍പ്പന ഇടിഞ്ഞു. ലോക്ക്ഡൗണിനു ശേഷം മദ്യശാലകള്‍ തുറന്നതിനു പിന്നാലെ കുതിച്ചുയര്‍ന്ന മദ്യ വില്‍പ്പന വില ഉയര്‍ത്തിയതോടെ താഴേക്ക് പതിച്ചു.
ബുധനാഴ്ച സംസ്ഥാനത്ത് 232 കോടിയുടെ മദ്യ വില്‍പ്പന നടന്നപ്പോള്‍ വ്യാഴാഴ്ച 165 കോടിയുടെ മദ്യം മാത്രമാണ് വിറ്റുപോയത്. വ്യാഴാഴ്ച 152 കോടിയുടെ 27.56 ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിതവിദേശ മദ്യവും 13 കോടിയുടെ 5.93 ലക്ഷം ലിറ്റര്‍ ബിയറുമാണ് വിറ്റത്.
40 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം തിങ്കളാഴ്ച മദ്യശാലകള്‍ തുറന്നപ്പോള്‍ 45 കോടിയുടെ മദ്യമാണ് ചെലവായത്. എന്നാല്‍ ചൊവ്വാഴ്ച ഇത് കുത്തനെ വര്‍ധിച്ചു. അതിനുശേഷം മദ്യവില്‍പ്പന താഴേയ്ക്കും വരുകയായിരുന്നു.