Home National വ്യോമസേന വിമാനം തകർന്നു ; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

വ്യോമസേന വിമാനം തകർന്നു ; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

0

ജലന്ധ‍ർ: പഞ്ചാബിലെ എസ് ബി എസ് നഗറിൽ വ്യോമസേന വിമാനം തകർന്നു പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 യുദ്ധ വിമാനമാണ് ജലന്ധറിന് സമീപം ഷഹീദ് ഭഗത് സിംഗ് നഗറിലെ ചുഹദ്പൂർ നഗരത്തിൽ ഇന്ന് തകർന്നത്.

എസ്‌ബി‌എസ് നഗർ പോലീസ് സൂപ്രണ്ട് വസീർ സിംഗ് ഖൈറ ആണ് വിവരം പുറത്ത് വിട്ടത്.
രാവിലെ 10: 30 ഓടെയാണ് അപകടത്തെക്കുറിച്ച് അറിഞ്ഞതെന്ന് സീനിയർ എസ്പി അൽക മീന പറഞ്ഞു.

വിമാനം തകരുന്നതിന് മുമ്പ് ഹോഷിയാർപൂർ ജില്ലയിലെ റൂർക്കി ഖാസ് ഗ്രാമത്തിൽ എത്തിയപ്പോഴേക്കും പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല. ഇദ്ദേഹത്തെ ഉടൻ തന്നെ റെസ്ക്യൂ ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി കൊണ്ട് പോയതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. സാങ്കേതിക പ്രശ്നം കാരണം വിമാനം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ പൈലറ്റ് ഇജകറ്റ് ചെയ്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വ്യോമസേനയുടെ വിശദീകരണം. അപകടകാരണം അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here