ദുരിതാശ്വാസനിധി: ഗുരുവായൂർ ദേവസ്വം സംഭാവന നൽകുന്നത് തടയണമെന്ന ഹർജിതള്ളി

കൊച്ചി : കൊറോണ വൈറസ് വ്യാപനപശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപാനൽകാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ഷാജി പി ചാലി, എം ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

കൊറോണ ദുരിതാശ്വാസത്തിനായി 5 കോടി രൂപ നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായും ഈ തീരുമാനം കൈക്കൊള്ളാൻ ഭരണ സമിതിക്ക് നിയമാനുസൃതം അധികാരമുണ്ടന്നും ദേവസ്വം സ്റ്റാൻഡിംഗ് കൗൺസൽ ടി കെ വിപിൻദാസ് ബോധിപ്പിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതുമാണെന്നും അതുകൊണ്ട് ക്ഷേത്രേതര കാര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നുമുള്ള ഗുരുവായൂര്‍ ക്ഷേത്രം ദേവസ്വം മാനേജിങ് കമ്മറ്റിയുടെ നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമാണെന്ന് ഉന്നയിച്ച ബിജെപി നേതാവ് കുമ്മനം രാജശേഖരനും
ഹിന്ദു ഐക്യവേദിയും ആർ.എസ്.എസും ശക്തമായി രം​ഗത്തെത്തിയിരുന്നു

ഹിന്ദു ഐക്യവേദി സെക്രട്ടറി ആർ വി ബാബു, ബിജെപി തൃശൂർ ജില്ലാ പ്രസിഡണ്ട് നാഗേഷ് എന്നിവരടക്കം ഇതിനെതിരെ ആറ് ഹർജികളാണ് കോടതിയിൽ സമർപ്പിച്ചത്