Home State ക്ഷേത്രത്തിൽ ഭാഗവത പാരായണം; ബിജെപി സംസ്ഥാന നേതാവടക്കം നാല് പേർ അറസ്റ്റിൽ

ക്ഷേത്രത്തിൽ ഭാഗവത പാരായണം; ബിജെപി സംസ്ഥാന നേതാവടക്കം നാല് പേർ അറസ്റ്റിൽ

0

എരുമപ്പെട്ടി : ലോക് ഡൗൺ നിയന്തണങ്ങൾ ലംഘിച്ച് ഭാഗവത പാരായണം നടത്തിയത്തിനു ബിജെപി സംസ്ഥാന നേതാവടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹ മൂർത്തിക്ഷേത്രത്തിലാണ് സംഭവം .

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പാഴിയോട്ടുമുറി നരസിംഹ മൂർത്തിക്ഷേത്രത്തിലാണ് ഏകദേശം നൂറോളം പേർ പങ്കെടുപ്പിച്ചു ഭാഗവത പാരായണം നടത്തിയത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം.

വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തിയതോടെ ആളുകൾ ചിതറിയോടുകയായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ആളുകൾ കൂടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ്ചെയ്യുകയും ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം ഉൾപ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും ഈ ക്ഷേത്രം അടച്ചിരുന്നില്ല. ക്ഷേത്രത്തിൽ നിത്യവും പൂജ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here